കൂരാലി: പാലാ-പൊൻകുന്നം റോഡിൽ കൂരാലിയിലും ഇളങ്ങുളത്തും കാർ അപകടം. ആറുപേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.
കൂരാലി കവലയിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ പറപ്പള്ളിത്താഴത്ത് രാജുവിന്റെ കടയുടെ ഭിത്തിയിലിടിച്ചാണ് ആദ്യ അപകടം. ചുങ്കപ്പാറ സ്വദേശികളായ സി.എസ്. ലൈലാബീഗം (67), മൊയ്തീൻ (79), ഡ്രൈവർ കെ.കെ. ഷാജിമോൻ (44) എന്നിവർക്ക് പരിക്കേറ്റു. ഇവരെ പാലാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുടെ ഭിത്തിക്ക് കേടുപാടുണ്ട്.
ഉച്ചകഴിഞ്ഞ് ഇളങ്ങുളം പള്ളിക്കു സമീപം കാറുകൾ കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം. ഒരു കാർ ഓടിച്ചിരുന്ന പൊൻകുന്നം സ്വദേശി റെജി തോമസ് (65), മറ്റേ കാറിലെ യാത്രക്കാരയ മണിമല സ്വദേശി ടിൻസി (44), ആലപ്ര സ്വദേശി ബിൻസി (53) എന്നിവർ പരിക്കേറ്റു. ഇവരെയും പാലാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.